ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; മൂന്ന് പേരെ കാണാനില്ല, വാഹനങ്ങൾ ഒലിച്ചുപോയി

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ദുഷ്കരമാണ്. നിരവധി വീടുകൾ, ഒരു സ്കൂൾ കെട്ടിടം, പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ചെറിയ പാലങ്ങൾ എന്നിവ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

പലയിടത്തും നദികൾ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിലെ നാലോളം പ്രദേശങ്ങളിൽ മേഘവിസ്ഫോടനം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. കാറുകളും ട്രക്കുകളും അടക്കം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിന്റെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related Posts

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി; മരണ സംഖ്യ 42 ആയി ഉയർന്നു

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടറിലാണ്…

മഴക്കെടുതി; ഹിമാചൽ പ്രദേശിൽ 23 മരണം

ന്യൂഡൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണും അപകടങ്ങളുണ്ടായി. അടിയന്തര…

Leave a Reply

Your email address will not be published. Required fields are marked *