പുതിയ മാറ്റവുമായി റെയിൽവേ; ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട്

ന്യൂഡൽഹി: നിർണായക നീക്കവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയാറാക്കാൻ തീരുമാനിച്ചതായി റെയിൽവേ അറിയിച്ചു. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് പുതിയ മാറ്റം. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്കാരങ്ങളുടെ പുരോഗതി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം. നിലവിൽ ട്രെയിൻ പുറപ്പെടുന്നതിനു നാലു മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്.

പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുൻപു പുറപ്പെടുന്ന ട്രെയിനുകൾക്ക്, റിസർവേഷൻ ചാർട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും. വിദൂര പ്രദേശങ്ങളിൽ നിന്നോ വലിയ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നോ വരുന്ന യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കണക്കുക്കൂട്ടൽ. ആവശ്യമെങ്കിൽ ബദൽ യാത്രാ ക്രമീകരണങ്ങൾ നടത്താൻ ഇതുവഴി സാധിക്കുമെന്നും അധികൃതർ പറയുന്നു.

പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും റെയിൽവേ ആരംഭിച്ചു. ഇത് 2025 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മിനിറ്റിൽ 40 ലക്ഷത്തിലധികം ടിക്കറ്റ് അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനും പുതിയ സംവിധാനത്തിനു കഴിയുമെന്നാണ് റിപ്പോർട്ട്.

Related Posts

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി; മരണ സംഖ്യ 42 ആയി ഉയർന്നു

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടറിലാണ്…

മഴക്കെടുതി; ഹിമാചൽ പ്രദേശിൽ 23 മരണം

ന്യൂഡൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണും അപകടങ്ങളുണ്ടായി. അടിയന്തര…

Leave a Reply

Your email address will not be published. Required fields are marked *