തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി; മരണ സംഖ്യ 42 ആയി ഉയർന്നു

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടറിലാണ് ഇന്നലെ രാവിലെ 9.30നാണ് ഉഗ്രസ്ഫോടനമുണ്ടായത്. രാസപദാർഥങ്ങളിലെ ജലാംശം നീക്കം ചെയ്യുന്ന ഡ്രയറിൽ ഉന്നതമർദം രൂപപ്പെട്ടിനെത്തുടർന്നുണ്ടായ പ്രതിപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണു പ്രാഥമിക വിവരം. അപകടമുണ്ടാകുമ്പോൾ 90 തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നു.

‘പൊട്ടിത്തെറിയിൽ പ്ലാന്റ് പൂർണമായി തകർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ശക്തിയിൽ ഏതാനും തൊഴിലാളികൾ 100 മീറ്റർ അകലേക്കുവരെ തെറിച്ചുവീണു’’–തെലങ്കാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ പറഞ്ഞു. കത്തിക്കരിഞ്ഞ മറ്റു മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.

ഫാക്ടറിയിൽ നിന്നു നീക്കിയ അവശിഷ്ടങ്ങൾ ഇപ്പോഴും കത്തുകയാണ്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ദുരന്തനിവാരണ സേന ഡയറക്ടർ ജനറൽ വൈ.നാഗറെഡ്ഡി പറഞ്ഞു.

Related Posts

മഴക്കെടുതി; ഹിമാചൽ പ്രദേശിൽ 23 മരണം

ന്യൂഡൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണും അപകടങ്ങളുണ്ടായി. അടിയന്തര…

ഇന്ത്യ-യുഎസ് വ്യാപാര കരാർ; ഇരുരാജ്യങ്ങളും ഉടൻ കരാറിൽ ഒപ്പുവയ്ക്കുമെന്ന് യുഎസ്

വാഷിങ്ടൻ: ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അവസാനഘട്ടത്തിലാണെന്നും ഉടൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവയ്ക്കുമെന്നും യുഎസ്. വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്തോ–പസിഫിക് മേഖലയിൽ യുഎസിന്റെ പ്രധാന തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ലെവിറ്റ് പറഞ്ഞു. ‘‘ഇന്ത്യയും യുഎസും വ്യാപാരക്കരാറിൽ…

Leave a Reply

Your email address will not be published. Required fields are marked *