അഫ്​ഗാൻ അതിർത്തിയിൽ ചാവേർ ആക്രമണം; പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്-അഫ്​ഗാൻ അതിർത്തിയിൽ പാകിസ്ഥാന്റെ സൈനിക വാ​ഹനവ്യൂഹത്തിന് നേരെ ചാവേർ ആക്രമണം. ആക്രമണത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർ മരിച്ചിട്ടുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല.

അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള നോർത്ത് വസീറിസ്താനിലെ മിർ അലി മേഖലയിൽ വെച്ചാണ് സൈനിക വാഹനവ്യൂഹത്തിനു നേരെ ചാവേർ ആക്രമണം നടന്നത്. ഇതിനെ തുടർന്ന് ഗുലാം ഖാൻ അതിർത്തി അടച്ചതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ ഖോസ്റ്റ് പ്രവിശ്യയിലൂടെ കടന്നുപോവുന്ന ഈ വഴി പ്രധാനപ്പെട്ട വ്യാപാര, ഗതാഗത മാർഗ്ഗമാണ്.

പാക് സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തെ തുടർന്ന് അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ ഈ വഴി ഒഴിവാക്കാനും പകരം അതിർത്തി കടന്നുപോകുന്ന മറ്റു വഴികൾ ഉപയോഗിക്കാനും അഫ്ഗാൻ അധികൃതർ നിർദ്ദേശം നൽകി.

Related Posts

യുഎസിലെ അലാസ്കയിൽ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അലാസ്കയുടെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഡ്…

​ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം; കുട്ടികളടക്കം 93 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ഗാസയിൽ അഭയാർഥി ക്യാംപുകളിലടക്കം 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 93 പലസ്തീൻകാർ കൊല്ലപ്പെട്ടു. 278 പേർക്കു പരുക്കേറ്റു. അഭയാർഥി ക്യംപിലുണ്ടായ ആക്രമണത്തിൽ പലസ്തീൻ നിയമസഭാ കൗൺസിൽ അംഗമായ മുഹമ്മദ് ഫറജ് അൽ ഗോലും (68) കൊല്ലപ്പെട്ടു.…

Leave a Reply

Your email address will not be published. Required fields are marked *