
ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിനു പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നു കാട്ടി ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ട് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് നിരവധി തവണ കത്തു നൽകിയത് ചൂണ്ടികാട്ടി ബാംഗളൂര്‍ വൈദ്യുതി വിതരണ കമ്പനിക്ക് (ബെസ്കോം) ഡിജിപി (ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്) അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷ ഉറപ്പാക്കാൻ സ്റ്റേഡിയത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ കത്തിൽ നിർദേശമുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് ഒരാഴ്ച സമയം കർണാടക ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.