
ഷിക്കാഗോ: യുഎസിലെ ഷിക്കാഗോയിൽ ആൾക്കൂട്ടത്തിന് നേരെ അജ്ഞാതന്റെ വെടിവയ്പ്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റാപ് ആൽബം റിലീസുമായി ബന്ധപ്പെട്ട് റസ്റ്ററന്റിൽ കൂടിനിന്നവരെയാണ് വെടിവച്ചത്. അക്രമി വാഹനത്തിൽ കടന്നുകളഞ്ഞു. വെടിയേറ്റവരിൽ 13 പേർ വനിതകളും 5 പേർ യുവാക്കളുമാണ്. 2 വനിതകളും 2 പുരുഷന്മാരുമാണ് മരിച്ചത്. അക്രമിക്കായി തിരച്ചിൽ നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.