​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; 118 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ഗാസയിൽ ഇസ്രയേൽ സൈന്യം തുടരുന്ന വെടിവയ്പുകളിലും ബോംബാക്രമണങ്ങളിലും ഇന്നലെ 118 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ നിയോഗിച്ച കരാറുകാർ നടത്തുന്ന ഭക്ഷണവിതരണകേന്ദ്രങ്ങളിലെ വെടിവയ്പിലാണു 45 പേർ കൊല്ലപ്പെട്ടത്. മുവാസിയിലെ താൽക്കാലിക കൂടാരങ്ങൾക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ 15 പേരും ഗാസ സിറ്റിയിലെ അഭയകേന്ദ്രമായ സ്കൂളിലെ ബോംബാക്രമണത്തിൽ 17 പേരും കൊല്ലപ്പെട്ടു. 581 പേർക്കു പരുക്കേറ്റു. ഗാസയിൽ പട്ടിണിയെ വംശഹത്യയ്ക്കുള്ള ആയുധമാക്കുകയാണ് ഇസ്രയേൽ എന്ന് യുകെ ആസ്ഥാനമായ ആംനെസ്റ്റി ഇന്റർനാഷനൽ ആരോപിച്ചു.

യുഎസ് മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ, അവശേഷിക്കുന്ന ബന്ദികളെ കൈമാറുന്നതോടെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുമെന്ന ഉറപ്പു വേണമെന്ന് ഹമാസ് പറഞ്ഞു. ഇത് ഇസ്രയേൽ അംഗീകരിക്കുമോയെന്നു വ്യക്തമല്ല. യുദ്ധാനന്തര ഗാസയിൽ ഹമാസ് ഉണ്ടാവില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്. തിങ്കളാഴ്ച യുഎസിലെത്തുന്ന നെതന്യാഹു വൈറ്റ് ഹൗസിൽ ട്രംപുമായി ചർച്ച നടത്തും.

Related Posts

രാജ്യാന്തര വിമാനസർവീസുകൾക്ക് തയ്യാർ; വ്യോമാതിർത്തി തുറന്ന് ഇറാൻ

ടെഹ്റാൻ: ഇസ്രയേലുമായുള്ള യുദ്ധത്തെ തുടർന്ന് ജൂൺ 13ന് അടച്ചിട്ട വ്യോമാതിർത്തി തുറന്നതായി ഇറാൻ. ടെഹ്‌റാനിലെ മെഹ്‌റാബാദ്, ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളങ്ങളും രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും വീണ്ടും തുറന്നതായാണ് അറിയിപ്പ്. ഇറാനിലെ വിമാനത്താവളങ്ങൾ രാജ്യാന്തര വിമാന…

യുക്രൈന് കനത്ത തിരിച്ചടി; ആയുധ സഹായം ഭാ​ഗികമായി മരവിപ്പിച്ച് യുഎസ്

വാഷിങ്ടൺ: റഷ്യ യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വൻ തിരിച്ചടിയായി യുഎസ് നടപടി. യുക്രൈന് വേണ്ടിയുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചു. റഷ്യൻ വ്യോമാക്രമങ്ങളെ ചെറുക്കുന്നതിനുള്ള മിസൈലുകളടക്കം കിട്ടാതായതോടെ റഷ്യൻ ആക്രമണം ചെറുക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് യുക്രൈൻ സൈന്യം. യുഎസ് വ്യോമപ്രതിരോധ സംവിധാനത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *