എംഎസ് സി എൽസ കപ്പൽ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: എംഎസ് സി എൽസ കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പരിസ്ഥിതി വകുപ്പാണ് കേരളത്തിന്റെ തീരത്തിന് കനത്ത നഷ്ടം ഉണ്ടായെന്ന് കോടതിയെ അറിയിച്ചത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി സർക്കാർ ആവശ്യപ്പെടുന്നത്. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം. ഹർജി വരുന്ന പത്താം തിയതി വീണ്ടും പരിഗണിക്കും.

അതേ സമയം എംഎസ് സിയുടെ അകിറ്റെറ്റ – II അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അകിറ്റെറ്റ – II വിഴിഞ്ഞം വിടുന്നത് തടഞ്ഞു കൊണ്ടാണ് ഹൈക്കോടതി നടപടി. കഴിഞ്ഞ മെയ് 25നായിരുന്നു തോട്ടപ്പള്ളിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ് സി എല്‍സ ത്രീ കപ്പലപകടം ഉണ്ടായത്. കപ്പലിൽ അപകടകരമായ 643 കണ്ടൈനറുകളാണ് ഉണ്ടായിരുന്നത്. 61 കണ്ടൈനറുകളും അതിന്‍രെ അവശിഷ്ടങ്ങളും തീരത്തടിയുകയും ചെയ്തതിലൂടെ 59.6 മെട്രിക് ടണ്‍ മാലിന്യമാണ് കരയ്ക്കടിഞ്ഞത്.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *