കീവിൽ റഷ്യയുടെ കനത്ത മിസൈലാക്രമണം; 2 പേർ കൊല്ലപ്പെട്ടു, 22 പേർക്ക് പരിക്ക്

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ കനത്ത മിസൈലാക്രമണം. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരുക്കേറ്റു. ആക്രമണത്തിൽ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. സ്ഫോടകവസ്തുക്കളുമായി 397 ‍ഡ്രോണുകളും 18 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ കീവിലേക്ക് അയച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമി‍ർ സെലെൻസ്കി ആരോപിച്ചു. ‘ജനവാസമേഖലയിൽ ഉൾപ്പെടെയാണ് ആക്രമണം നടത്തിയത്. ജനങ്ങൾ ഇരുട്ടിൽ കുട്ടികളുമായി അഭയം തേടി സബ്‌വേ സ്റ്റേഷനുകളിലേക്ക് പായുകയായിരുന്നു. ദിവസവും രാത്രി നൂറുകണക്കിന് ഡ്രോണുകൾ, നിരന്തരമായ മിസൈൽ ആക്രമണം, യുക്രെയ്ൻ നഗരങ്ങൾക്കു മേൽ കനത്ത ആക്രമണം… റഷ്യൻ ഭീകരതയുടെ വ്യക്തമായ വ്യാപനമാണിത്.’ – സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.

കഴിഞ്ഞ ദിവസം റഷ്യ 728 ഡ്രോണുകൾ അയച്ചിരുന്നു. ഡ്രോണുകൾ ഭൂരിഭാഗവും ലക്ഷ്യം കാണുംമുൻപുതന്നെ യുക്രെയ്ൻ സൈന്യം തകർത്തു. യുക്രെയ്ൻ റഷ്യയുടെ നേർക്കും ഡ്രോണാക്രമണം തുടർന്നു. മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ അയച്ച 3 ‍ഡ്രോണുകൾ തകർത്തതായി മേയർ സെർഗെയ് സോബിയാനിൻ അറിയിച്ചു. ഇതിനിടെ, യുക്രെയ്ൻ ചാരസംഘടനയിലെ കേണൽ ഐവാൻ വൊറോണിച്ച് കീവിലെ വീടിനു സമീപം വെടിയേറ്റു മരിച്ചു.

ജൂണിൽ റഷ്യൻ ആക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടെന്നും 1343 പേർക്കു പരുക്കേറ്റെന്നും യുക്രെയ്‌നിലെ യുഎൻ മനുഷ്യാവകാശ ദൗത്യസംഘം അറിയിച്ചു. 2024 ജൂണിനെ അപേക്ഷിച്ച് പത്തിരട്ടി ഡ്രോണുകളും മിസൈലുകളുമാണ് ഇക്കഴിഞ്ഞ ജൂണിൽ റഷ്യ യുക്രെയ്‌നിൽ വർഷിച്ചത്. 2022 ഫെബ്രുവരി 24ന് റഷ്യൻ ആക്രമണം ആരംഭിച്ച ശേഷം 716 കുട്ടികൾ ഉൾപ്പെടെ 13,580 പേർ കൊല്ലപ്പെട്ടെന്നും 34,000 ലേറെ പേർക്ക് പരുക്കേറ്റെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം, മലേഷ്യയിൽ ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവും തമ്മിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്തു. ലാവ്റോവുമായി തുറന്നു സംസാരിച്ചെന്നു റൂബിയോ പറഞ്ഞു.

Related Posts

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

  • world
  • September 10, 2025
യുക്രൈനിലെ പെൻഷൻ വിതരണ കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ ആക്രമണം; 23 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരിക്ക്

കീവ്: യുക്രെയ്നിലെ പെൻഷൻ വിതരണ കേന്ദ്രത്തിനുനേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ യാരോവയിൽ പെൻഷൻ വിതരണം ചെയ്യുന്ന സമയത്താണ് മിസൈൽ ആക്രമണമുണ്ടായത്. നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്തതെന്ന് യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *