തുടർച്ചയായ രണ്ടാം ദിനവും കുത്തനെ ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും കുത്തനെ ഇടിഞ്ഞ് സ്വർണവില. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1280 രൂപ കുറഞ്ഞിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർ‍ണവിലയിലുണ്ടായിരിക്കുന്നത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില…

കുത്തനെ ഇടിഞ്ഞ് സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 68,000ൽ താഴെയെത്തി. 67,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. പത്ത് ദിവസങ്ങൾക്ക്…

കുതിച്ച് സ്വർണവില; 67,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ആദ്യമായി 67,000 കടന്ന് പുതിയ ഉയരം കുറിച്ചു. പവന് 520 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 67,000 കടന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 67,400 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 65 രൂപയാണ് വർധിച്ചത്. 8425 രൂപയാണ്…

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: എടിഎമ്മിൽനിന്ന് പണം പിൻവലിക്കാനുള്ള നിരക്കുകൾ റിസർവ് ബാങ്ക് വർധിപ്പിച്ചു. മാസത്തിൽ 5 തവണയിൽ കൂടുതൽ എടിഎമ്മിൽനിന്ന് പണം പിൻവലിച്ചാൽ ഒരു ഇടപാടിന് 23 രൂപ നൽകണം. നേരത്തെ 21 രൂപയായിരുന്നു. മേയ് ഒന്നു മുതൽ നിരക്കു വർധന പ്രാബലത്തിൽ വരും.…

സ്വർണവില സർവകാല റെക്കോ‌ർഡിൽ; 67,000ത്തിലേക്ക്‌

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് ഒറ്റയടിക്ക് 840 രൂപ വർധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോർഡ് ഭേദിച്ചത്. നിലവിൽ 66,720 രൂപയായി ഉയർന്നാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ്…

ഡിഎച്ച്എല്ലിൽ കൂട്ടപ്പിരിച്ചുവിടൽ; 8000 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

ന്യൂഡൽഹി: കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ജർമ്മൻ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എൽ. 8000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. വാർഷിക പ്രവർത്തന ലാഭത്തിൽ 7.2 ശതമാനം ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിലൂടെ 108 കോടി ഡോളർ ലാഭിക്കാൻ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. മൊത്തം…

തുഹിൻ കാന്ത പാണ്ഡെ സെബിയുടെ പുതിയ മേധാവി; നിയമനം മൂന്നു വർഷത്തേക്ക്

ന്യൂഡൽഹി: ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെയെ‌ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. മാർച്ച് 1 അവധിയായതിനാൽ…

വീണ്ടും കുതിച്ച് സ്വർണവില; 63,500 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപയായിരുന്നു കുറഞ്ഞിരുന്നത്. എന്നാൽ ഇന്ന് 400 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 63,520 രൂപയായി ഉയർന്നു. ഗ്രാമിനും ആനുപാതികമായി വില കൂടി. 50 രൂപ വർധിച്ച്…

എസ്ബിഐയുടെ അറ്റാദായത്തിൽ 84 ശതമാനം വർധന

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വർധന രേഖപ്പെടടുത്തി. 84 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ അറ്റാദായം 16,891 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 9,163 കോടി രൂപയായിരുന്നു. പലിശ വരുമാനത്തിൽ 4.09…

ഇൻഫോസിസിന് 6,806 കോടി രൂപയുടെ അറ്റാദായം

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. സേവനകമ്പനിയായ ഇൻഫോസിസിന് മൂന്നാംപാദത്തിൽ 6,806 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഇതേപാദത്തിൽ ഇത് 6,106 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 11.4 ശതമാനമാണ് വർധന. സെപ്റ്റംബറിലവസാനിച്ച രണ്ടാംപാദത്തിലെ 6,506 കോടി രൂപയെക്കാൾ 4.6…