ചേന്ദമംഗലം കൂട്ടകൊലക്കേസ്; പ്രതി എത്തിയത് ജിതിനെ ആക്രമിക്കാൻ, മൊഴി വിവരങ്ങൾ പുറത്ത്
കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. പരിക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയന്റെ (27) മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോൾ തലയ്ക്കടിച്ചു.…
പാറശ്ശാല ഷാരോൺ വധക്കേസ്; വിധി നാളെ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ വിധി നാളെ. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ…
തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊന്നു; കുത്തിയത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികൾ
തൃശ്ശൂർ: തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊന്നു. തൃശ്ശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെയാണ്(30) കുത്തിക്കൊന്നത്. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് ലിവിനെ കുത്തിയത്.ചൊവ്വാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്നു കുട്ടികൾ. ഇവിടേക്ക്…
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ
കോഴിക്കോട്: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. കോഴിക്കോട് നിന്നാണ് കേസിലെ പ്രതികളായ പനമരം കുന്നുമ്മൽ വീട്ടിൽ കെ.വിഷ്ണു (31), പനമരം താഴെ പുനത്തിൽ വീട്ടിൽ നബീൽ കമർ (25) എന്നിവരെ എസ്എംഎസ്…
പാറശ്ശാല ഷാരോൺ വധക്കേസ്; പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കും എതിരെയുള്ള പ്രോസിക്യൂഷൻ തെളിവെടുപ്പാണ് പൂർത്തിയായത്. പ്രതികൾക്കെതിരെ ആകെ 95 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതികൾക്കെതിരെ…
ബാറിലെ ഡിജെ പാർട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടൽ; ഗുണ്ടാ നേതാവ് ഓംപ്രകാശ് അറസ്റ്റിൽ
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ. തിരുവനന്തപുരം ബാറിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഫോർട്ട് പൊലീസ് ഓംപ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ…
മാന്നാർ ജയന്തി വധക്കേസ്; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി
മാവേലിക്കര∙ മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിനു വധശിക്ഷ. മാന്നാർ ആലുംമൂട്ടിൽ താമരപ്പള്ളി വീട്ടിൽ ജയന്തിയെ (39) കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ കുട്ടിക്കൃഷ്ണനെ (60) ആണു വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി.ജി.ശ്രീദേവിയാണു ശിക്ഷ വിധിച്ചത്.…
നടൻ മൻസൂർ അലി ഖാൻറെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ
ചെന്നൈ: തമിഴ് നടൻ മൻസൂർ അലി ഖാൻറെ മകൻ ലഹരിക്കേസിൽ അറസ്റ്റിലായി. അലിഖാൻ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ…
കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗുണ്ടകളുടെ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം. ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) ആണ് വെട്ടേറ്റത്. കൈപ്പത്തിയിൽ ഗുരുതരമായ പരിക്കേറ്റ തൗഫീഖിനെ തിരുവനന്തപുരം മെഡിക്കൽ…
മൈനാഗപ്പള്ളി കാർ അപകടം; ഒന്നാം പ്രതി അജ്മലിന് ജാമ്യം
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ മനഃപൂർവമുള്ള നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം…