നടൻ സിദ്ധിഖിനെതിരായ പീഡനക്കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കും

കൊച്ചി: നടൻ സിദ്ദിഖിനെതിരായ പീഡനക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ്…

നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു; അക്കൗണ്ടിൽ വരുന്ന പോസ്റ്റുകൾ ശ്രദ്ധിക്കരുതെന്ന് താരം

നടി തൃഷയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇൻസ്റ്റഗ്രാം വഴി തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും തന്റെ അക്കൗണ്ടിൽ വരുന്ന പോസ്റ്റുകൾ ശ്രദ്ധിക്കരുതെന്നും അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു. ടൊവിനോ…

സൽമാൻ ഖാനെതിരായ വധശ്രമക്കേസ്; രണ്ട് ഷാർപ് ഷൂട്ടർമാർക്ക് ജാമ്യം

മുംബൈ: പൻവേലിലെ ഫാം ഹൗസിൽ നടൻ സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ 2 പേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം അറസ്റ്റിലായ സന്ദീപ് ബിഷ്ണോയി (ഗൗരവ് ഭാട്യ), മുഹമ്മദ് ഖാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.…

‘വടക്കൻ’ ചിത്രത്തിന്റെ ഓഡിയോ ട്രെയിലർ പുറത്ത്; മലയാളത്തിൽ ഇതാദ്യം, ചിത്രം മാർച്ച് 7ന് തിയേറ്ററുകളിൽ

വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പർ നാച്ചുറൽ ത്രില്ലർ ‘വടക്കൻ’എന്ന ചിത്രത്തിന്റെ ഓഡിയോ ട്രെയിലർ പുറത്തിറക്കി. സജീദ് എ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയിലെ ആദ്യത്തെ ഓഡിയോ ട്രെയിലർ ലോഞ്ചിലൂടെ വ്യാപകമായ ശ്രദ്ധ നേടിയിരിക്കുകയാണ്.…

കേരളത്തിൽ സിനിമ സമരത്തിന് ഒരുങ്ങി സംഘടനകൾ; ജൂൺ ഒന്നുമുതൽ സമരത്തിന് ആഹ്വാനം

കൊച്ചി: ജൂൺ ഒന്ന് മുതൽ കേരളത്തിൽ സിനിമ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജൂൺ ഒന്നുമുതൽ സംസ്ഥാനത്തെ…

നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. 1958-ൽ പുറത്തിറങ്ങിയ സെങ്കോട്ടൈ സിങ്കം എന്ന തമിഴ്…

വിജയകുതിപ്പ് തുടർന്ന് ‘രേഖാചിത്രം’; ബോക്സ് ഓഫീസിൽ 75 കോടി പിന്നിട്ടു

ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘രേഖാചിത്രം’. ഇപ്പോഴിതാ ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ…

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഒടിടിയിലേക്ക്; ഫെബ്രുവരി 14 ന് പ്രദർശനത്തിനെത്തും

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘മാർക്കോ’. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ചിത്രം ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്‌സോഫീസ് കളക്ഷൻ നേടിയതിന് ശേഷമാണ്…

പുഷ്പ-2: ദി റൂൾ ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

ഇന്ത്യൻ സിനിമാ ബോക്‌സ് ഓഫീസ് റെക്കോഡുകൾ തകർത്തെറിഞ്ഞ് മുന്നേറിക്കൊണ്ടിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പ-2: ദി റൂൾ ഒടുവിൽ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ജനുവരി 30 നാകും ചിത്രം എത്തുക. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക…

ധ്യാൻ ശ്രീനിവാസൻ- കലാഭവൻ ഷാജോൺ ചിത്രം പാർട്നേഴ്സ്’ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പാർട്നേഴ്സ്’. 2024 ജൂലൈ 5 നായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത…