തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു
ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…
ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു
ജറുസലം: ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…
അഫ്ഗാനിസ്ഥാനിൽ വൻഭൂചലനം; മരണസംഖ്യ 1400 ആയി ഉയർന്നു
കാബൂള്‍: അഫ്ഗാനിസ്താനില്‍ വീണ്ടും ഭൂചലനം. ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 34 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വൈകുന്നേരം അഞ്ച്…
ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയില്‍ കൂടുതല്‍ വിലക്കിഴിവ് നല്കി റഷ്യ. ബാരലിന് മൂന്നുഡോളര്‍ മുതല്‍ നാലുഡോളര്‍ വരെ വിലക്കിഴിവാണ് നല്‍കുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യുഎസ് ഇന്ത്യക്കുമേൽ ഉയര്‍ന്ന താരിഫ് ചുമത്തുന്നതിനിടെയാണ് ഈ വിലക്കിഴിവെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബര്‍…
പാകിസ്ഥാനിൽ വിവിധയിടങ്ങളിലായി ചാവേറാക്രമണം; 25 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവിധ ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലോചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ക്വറ്റയിലെ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 14 പേരും ഇറാന് അതിര്‍ത്തിയോട്…
ഇന്ത്യയിൽ 5.99 ലക്ഷം കോടി രൂപ നിക്ഷേപിക്കും; സാമ്പത്തിക-വിപണി സഹകരണത്തിന് മോദി ജപ്പാനിൽ
ടോക്യോ: ഉയർന്ന തീരുവ ചുമത്തി ഇന്ത്യക്കെതിരേ യുഎസ് വ്യാപാരയുദ്ധം ആരംഭിച്ചിരിക്കേ, അതിനെ പ്രതിരോധിക്കാനുള്ള സാമ്പത്തിക-വിപണി സഹകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ജപ്പാനിലെത്തി. ഞായറാഴ്ച അദ്ദേഹം ചൈനയും സന്ദർശിക്കുന്നുണ്ട്. അടുത്ത ഒരു പതിറ്റാണ്ടിനിടെ ജപ്പാനിൽനിന്ന് 10 ലക്ഷം കോടി യെന്നിന്റെ (5.99…
കീവിൽ ആക്രമണം ശക്തമാക്കി റഷ്യ; കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിൽ ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ദിവസം പ്രദേശത്ത് റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 4 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു. 48 പേർക്കു പരുക്കേറ്റു. യുക്രെയ്നിലെങ്ങും 598 ഡ്രോൺ, 31 മിസൈൽ ആക്രമണങ്ങളാണു…
ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം; നിരവധി പേർക്ക് പരിക്ക്
സനാ: യെമൻ തലസ്ഥാനമായ സനായിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തെക്കൻ സനായിലെ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിനു സമീപമാണ് ആക്രമണമുണ്ടായതെന്നും വൻ സ്ഫോടന ശബ്ദം കേട്ടതായും നഗരവാസികൾ പറഞ്ഞു. ഇസ്രയേലിലേക്ക് ഹൂതികളുടെ…
ചൈനയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നുവീണ് അപകടം; 12 മരണം, 4 പേരെ കാണാതായി
ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 12 പേർ മരിച്ചു. നാല് പേരെ കാണാതായി. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നടുഭാഗമാണ് വെള്ളിയാഴ്ചയോടെ തകര്‍ന്നുവീണത്. സ്റ്റീല്‍ കേബിളിനുണ്ടായ തകരാര്‍ മൂലം പാലത്തിന്റെ ഒരുഭാഗം തകര്‍ന്ന് നദിയിലേക്ക്…
ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ; 60 പേർ കൊല്ലപ്പെട്ടു
ജറുസലം: ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ വിവിധയിടങ്ങളിലായി ഇന്നലെ നടത്തിയ വെടിവയ്പുകളിലും ബോംബിങ്ങിലും 60 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 31 പേരും ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 62,064 പലസ്തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തൽ…