കണ്ണൂർ സ്ഫോടനക്കേസ്; പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓ​ഗസ്റ്റ് 30…

കോതമം​ഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിൻറെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ തീരുമാനം. പെൺകുട്ടി റമീസിൻറെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. യുവതിയെ ആത്മഹത്യയിലേക്ക്…

തഹാവൂർ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. 18 ദിവസത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടത്. പട്യാല ഹൗസ് കോടതി പ്രത്യേക എൻഐഎ ജഡ്ജി ചന്ദർജിത് സിങ്ങിന്റേതാണ് ഉത്തരവ്. അമേരിക്കയിൽ നിന്നും റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ…

വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം; പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച അസ്മ എന്ന സ്ത്രീ മരിച്ച സംഭവത്തിൽ ഒരാൾക്കൂടി കസ്റ്റഡിയിൽ. അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് ചോദ്യം ചെയ്യും. നേരത്തേ അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കി പോലീസ്…

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

വയനാട്: നടി ഹണി റോസിന്റെ പരാതിയെ തുട‌ർന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.എറണാകുളം സെൻട്രൽ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബോബി…

ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവം; ഇവന്റ് മാനേജർ കസ്റ്റഡിയിൽ

കൊച്ചി: ഉമ തോമസ് എം.എൽ.എ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാർ ഇവന്റ്‌സിന്റെ മാനേജർ കൃഷ്ണകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണകുമാറുമായി കലൂർ സ്റ്റേഡിയത്തിൽ പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. പി.ഡബ്ല്യൂ.ഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയവശങ്ങളും…