ആലുവയിൽ കാണാതായ മൂന്നര വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
നെടുമ്പാശേരി: അങ്കണവാടിയിൽ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളിൽ സുഭാഷിന്റെ മകൾ കല്യാണിയുടെ മൃതദേഹമാണ് എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നു പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീം ചാലക്കുടി പുഴയിൽ…
സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴുവയസ്സുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിവരികയായിരുന്നു. ഇതോടെ ഒരുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരണപ്പെടുന്ന…
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന ( 38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 13 ദിവസം മുൻപാണ് മെഡിക്കൽ…
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുക്കാടി കണ്ടി സ്വദേശി സഫ്ന (38) ആണ് മരിച്ചത്. പനി ബാധിച്ച് ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കിഴക്കയിൽ പൊയിൽക്കാവ് വീട്ടിൽ കബീറിന്റെ ഭാര്യയാണ്. മക്കൾ:…
പ്രയാഗ് രാജിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ച് അപകടം; 10 മരണം
ലഖ്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ തീർത്ഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.പ്രയാഗ്രാജ്-മിർസാപുർ ദേശീയപാതയിൽ മേജാ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽനിന്നാണ് ഭക്തരുടെ സംഘം കുംഭമേളയിൽ പങ്കെടുത്ത്…
യുഎസിൽ കാണാതായ വിമാനം തകർന്ന നിലയിൽ; 10 മരണം
വാഷിങ്ടൺ: യുഎസിൽ വീണ്ടും വിമാനാപകടം. അലാസ്കയ്ക്ക് മുകളിൽ വെച്ച് കാണാതായ യുഎസിന്റെ യാത്രാവിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പത്ത് പേരെയും മരിച്ച നിലയിൽ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ മഞ്ഞുപാളികളിൽ നിന്നാണ് തകർന്ന നിലയിൽ…
ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
കാന്തല്ലൂർ: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമൽ(57)എന്നയാളാണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാർ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമലടങ്ങുന്ന ഒമ്പതംഗ സംഘം. രണ്ടുസ്ത്രീകളുൾപ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു.…
സ്വീഡനിലെ ക്യാമ്പസിൽ വെടിവെയ്പ്പ്; മരണസംഖ്യ 11 ആയി ഉയർന്നു, നിരവധി പേർക്ക് പരിക്ക്
സ്റ്റോക്ക്ഹോം: സ്വീഡനിലെ ക്യാമ്പസിൽ ഉണ്ടായ വെടിവെയ്പ്പിൽ മരണം 11 ആയി ഉയർന്നതായി പൊലീസ്. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള ആറ് പേരും മുതിർന്നവരാണെന്നാണ് റിപ്പോർട്ട്. അഞ്ച് പേർക്ക് വെടിയേറ്റ മുറിവാണെന്നും ഒരാൾക്ക് അല്ലാതെയുള്ള ചെറിയ മുറിവാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരാളുടെ…
കോഴിക്കോട് ബസ് ബൈക്കിലിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: അരയിടത്തുപാലത്ത് ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു. ചൊവ്വാഴ്ച…