ട്രംപിന്റെ താരിഫ് ഭീഷണി നേരിടാൻ ഇന്ത്യ; കയറ്റുമതി 50 രാജ്യങ്ങളിലേക്ക് വർധിപ്പിച്ചു

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണി നേരിടാൻ തയ്യാറെടുത്ത് ഇന്ത്യ. ഇതിന്റെ ഭാ​ഗമായി ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതി 20ൽ നിന്ന് 50 രാജ്യങ്ങളിലേക്ക് വർധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി പ്രദേശങ്ങളിലെ വിപണികൾ…

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ചുമത്തിയ അധിക തീരുവ പ്രാബല്യത്തിൽ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള എഴുപതിലധികം രാജ്യങ്ങൾക്ക് 10 ശതമാനം മുതൽ 41ശതമാനം വരെ പരസ്പര തീരുവ ചുമത്തി അമേരിക്ക. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് 25 ശതമാനം…

പാകിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കും; കരാർ ഒപ്പിട്ടതായി ട്രംപ്

വാഷിങ്ടൻ∙ പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാൻ യുഎസ് തയ്യാറെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ കാര്യത്തിൽ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാർ ഒപ്പിട്ടതായും ഡോണൾഡ് ട്രംപ് പറഞ്ഞു. കരാർ പ്രകാരം ഏത് കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല നൽകേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും…

50 ദിവസത്തിനുള്ളിൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ കനത്ത ശിക്ഷ; റഷ്യയ്ക്ക് അന്ത്യശാസനയുമായി ട്രംപ്

വാഷിങ്ടണ്‍: യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് 50 ദിവസത്തിനുള്ളിൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ റഷ്യയ്ക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്ക്ക് മേല്‍ കടുത്ത തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തീരുവ നൂറ്…

യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും 30% പകരം തീരുവ ചുമത്തി ട്രംപ്

വാഷിങ്ടൻ: യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കുമെതിരെ 30 ശതമാനം പകരം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കത്തുകളിലൂടെയാണ് യുഎസിന്റെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികൾക്കെതിരെ പകരം തീരുവ…

കടുത്ത നടപടിയുമായി ട്രംപ്; കാനഡയ്ക്ക് 35% ഇറക്കുമതി തീരുവ ചുമത്തും

വാഷിങ്ടൺ: വ്യാപരയുദ്ധം കടുപ്പിച്ച് യുഎസ് പ്രസിഡ​ന്റ് ഡൊണാൾ‍ഡ് ട്രംപ്. കാനഡയ്ക്കുമേൽ 35% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. അടുത്ത മാസം മുതൽ കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35% തീരുവ ചുമത്തുമെന്നും മറ്റ് വ്യാപാര പങ്കാളികൾക്കുമേൽ 15% അല്ലെങ്കിൽ 20% ഏകീകൃത…

ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് 10% അധിക തീരുവ ഏർപ്പെടുത്തും: ട്രംപ്

വാഷിംഗ്ടൺ: ബ്രിക്‌സ് രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾ‍ഡ് ട്രംപ്. ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവയാകും ഏർപ്പെടുത്തുക. ബ്രിക്‌സ് രൂപീകരിച്ചത് അമേരിക്കയെ ഉപദ്രവിക്കാനും ഡോളറിനെ തരംതാഴ്ത്താനുമാണെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…

വീണ്ടും താരിഫ് യുദ്ധം; ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 % തീരുവ ചുമത്തുമെന്ന് ട്രംപ്

വാഷിങ്ടൻ: വീണ്ടും താരിഫ് യുദ്ധത്തിന് ഒരുങ്ങി യുഎസ് പ്രസിഡൻ്റ്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒരു ഡസൻ രാജ്യങ്ങൾക്ക് ഇത് സംബന്ധിച്ച് കത്തുകൾ കൈമാറുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പുതിയ താരിഫ് പ്രഖ്യാപനം. ഓഗസ്റ്റ്…

​ഗാസയിൽ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അം​ഗീകരിച്ചെന്ന് ട്രംപ്

വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.…

ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച 7ന്; ​ഗാസയിലെ വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും ചർച്ച ചെയ്യും

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചയ്‌ക്ക് ‌പ്രധാന്യമേറെയാണ്. ഭരണത്തിലേറിയാൽ ഗാസയിലും…