പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി

ലാഹോർ: പാകിസ്ഥാനിൽ നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷനൽ സെന്റർ ഫോർ സീസ്‍മോളജി അറിയിച്ചു. പുലർച്ചെ 1.44 നാണ് ഭൂചലനമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അർജന്റീനയിൽ വൻ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ബ്യൂണസ് ഐറിസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അർജന്റീനയുടെയും തെക്കൻ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം.അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219…

അഫ്​ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായാണ് റിപ്പോർട്ട്. 121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററിനെ (ഇഎംഎസ്ഇ) ഉദ്ധരിച്ച് മാധ്യമങ്ങൾ…

പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും…

മ്യാൻമർ ഭൂകമ്പം; മരണം 2056 ആയി, 3900 പേർക്ക് പരിക്ക്

നയ്പീഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി ഉയർന്നു. 3900 പേർ പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

തായ്ലൻഡിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്നും രേഖകൾ കടത്താൻ ശ്രമം; നാല് ചൈനക്കാർ പിടിയിൽ

ബാങ്കോക്ക്: തായ്‌ലാൻഡിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്നും രേഖകൾ കടത്താൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പൊലീസ് പിടികൂടി. തകർന്ന കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഉള്ളിൽനിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കിയ ശേഷം രക്ഷപ്പെടാൻ…

മ്യാൻമർ ഭൂകമ്പം; അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോ​ഗ്യ സംഘടന, മരണം 1700 കടന്നു

ബാങ്കോക്ക്: മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും 8 മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാൻമറിൽ ഇതുവരെ 1,700 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേർക്ക് പരിക്കേറ്റു. 300…

അഫ്ഗാനിസ്ഥാനിലും ഭീതി പടർത്തി ഭൂചലനം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി

കാബൂൾ: മ്യാൻമറിനും തായ്ലൻഡിനും പിന്നാലെ അഫ്ഗാനിസ്ഥാനിലും ഭീതി പടർത്തി ഭൂചലനം. ഇന്ന് പുലർച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. മ്യാൻമറിലെയും…

മ്യാൻമറിന് സഹായവുമായി പറന്നിറങ്ങി ഇന്ത്യയുടെ ‘ഓപ്പറേഷൻ ബ്രഹ്‌മ’; ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണിൽ

നയ്പിഡോ: ശക്തമായ ഭൂകമ്പത്തിൽ കനത്തം നാശംവിതച്ച മ്യാൻമാറിലേക്ക് സഹായവുമായി ഇന്ത്യ. ‘ഓപ്പറേഷൻ ബ്രഹ്‌മ’ എന്ന പേരിൽ 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂൺ വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച മധ്യമ്യാൻമാറിലും തായ്‌ലാൻഡിലുമായി ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ എണ്ണൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന…

ഭൂകമ്പം; മ്യാൻമറിൽ മരണസംഖ്യ 150 കടന്നു, സഹായഹസ്തവുമായി ഇന്ത്യ; 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ നൽകും

ദില്ലി: ഭൂചലനത്തിൽ കനത്ത നാശം വിതച്ച മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നത്. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ,…