കൊച്ചിയിൽ ഫർണിച്ചർ കടയിൽ തീപിടിത്തം

കൊച്ചി: കൊച്ചിയിൽ ഫർണിച്ചർ കടയിൽ തീപിടിത്തം. എറണാകുളം ടൗൺ ഹാളിനോട് ചേർന്നുള്ള കടയിലാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പത്രവിതരണക്കാരാണ് കടയ്ക്ക് തീപിടിച്ച വിവരം ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.…