ഭക്ഷണത്തിന് കാത്തുനിന്നവർക്കുനേരെ ഇസ്രയേൽ ആക്രമണം; ​ഗാസയിൽ 85 പേർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ഭക്ഷണത്തിന് കാത്തുനിന്ന പലസ്തീൻകാർക്കുനേരെ ഇസ്രയേലിന്റെ വെടിവയ്പ്പ്. ആക്രമണത്തിൽ 85 പേർ കൊല്ലപ്പെട്ടു. 150 ലേറെ പേർക്ക് പരിക്കേറ്റു. വടക്കൻ ഗാസയിൽ യുഎൻ ഏജൻസികളുടെ ഭക്ഷണവണ്ടികൾ കാത്തുനിന്ന ജനക്കൂട്ടത്തിനുനേർക്കാണു വെടിവയ്പുണ്ടായത്. ഭക്ഷണവുമായി 25 ട്രക്കുകൾ എത്തിയതിനു പിന്നാലെയായിരുന്നു വെടിവയ്പ്. 21…

ഗാസയിലെ കത്തോലിക്കാ പള്ളിക്കുനേരെ ഇസ്രായേൽ ആക്രമണം; മൂന്ന് മരണം

ജറുസലം: ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. പള്ളിവികാരി ഗബ്രിയേൽ റോമനെലി അടക്കം ഒട്ടേറെപ്പേർക്കു പരുക്കേറ്റതായി സഭാ അധികൃതർ അറിയിച്ചു. തിരുകുടുംബ പള്ളിയുടെ വളപ്പിലാണു ബോംബ് വീണത്. സംഭവത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച ലിയോ…

​ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം; കുട്ടികളടക്കം 93 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ഗാസയിൽ അഭയാർഥി ക്യാംപുകളിലടക്കം 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 93 പലസ്തീൻകാർ കൊല്ലപ്പെട്ടു. 278 പേർക്കു പരുക്കേറ്റു. അഭയാർഥി ക്യംപിലുണ്ടായ ആക്രമണത്തിൽ പലസ്തീൻ നിയമസഭാ കൗൺസിൽ അംഗമായ മുഹമ്മദ് ഫറജ് അൽ ഗോലും (68) കൊല്ലപ്പെട്ടു.…

​ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം; കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു

ജറുസലം: വെടിനിർത്തൽ ചർച്ചകൾ പുരോ​ഗമിക്കവെ ​ഗാസയിൽ വീണ്ടും ബോംബാക്രമണവുമായി ഇസ്രയേൽ. ആക്രമണത്തിൽ 10 കുട്ടികളടക്കം 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു. ഗാസയിലെ ദെയ്റൽ ബലാഹിൽ ആരോഗ്യകേന്ദ്രത്തിനു മുന്നിൽ ഭക്ഷണത്തിനു കാത്തുനിന്നവരാണു കൊല്ലപ്പെട്ടത്. സംഘർഷത്തിലേക്കു നയിച്ച 2023 ഒക്‌ടോബർ 7…

​ഗാസയിൽ സ്ഫോടനം; 51 പലസ്തീൻകാരും 5 സൈനികരും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൻ: ​ഗാസയിലെ വിവിധയിടങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസിൽ സന്ദർശനം തുടരവെയാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തുന്നത്. ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 51 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ഹനൂമിൽ സ്ഫോടനത്തിൽ…

ഗാസയിലെ വെടിനിർത്തൽ; ഇസ്രയേൽ തയ്യാറായാൽ ബന്ദികളെ കൈമാറുമെന്ന് ​ഹമാസ്

ദോഹ: ഇസ്രയേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുനരാരംഭിച്ചു. വ്യാഴാഴ്ചയോടെ ഗാസയിലെ വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമെന്ന് പലസ്തീൻ വൃത്തങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ…

വീണ്ടും ഇസ്രായേൽ ആക്രമണം; ഗാസയിൽ 24 പേർ കൊല്ലപ്പെട്ടു

ജറുസലം : ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 24 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രത്തിലെ വെടിവയ്പിലാണ് 10 പേർ കൊല്ലപ്പെട്ടത്. മുവാസിയിൽ താൽക്കാലിക കൂടാരങ്ങളിലെ ബോംബാക്രമണങ്ങളിൽ ഒരു ഡോക്ടറും 3 മക്കളുമടക്കം 7 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ വിവിധഭാഗങ്ങളിലാണ് മറ്റ്…

​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; 118 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ഗാസയിൽ ഇസ്രയേൽ സൈന്യം തുടരുന്ന വെടിവയ്പുകളിലും ബോംബാക്രമണങ്ങളിലും ഇന്നലെ 118 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ നിയോഗിച്ച കരാറുകാർ നടത്തുന്ന ഭക്ഷണവിതരണകേന്ദ്രങ്ങളിലെ വെടിവയ്പിലാണു 45 പേർ കൊല്ലപ്പെട്ടത്. മുവാസിയിലെ താൽക്കാലിക കൂടാരങ്ങൾക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ 15 പേരും ഗാസ സിറ്റിയിലെ അഭയകേന്ദ്രമായ…

​ഗാസയിൽ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അം​ഗീകരിച്ചെന്ന് ട്രംപ്

വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.…

ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച 7ന്; ​ഗാസയിലെ വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും ചർച്ച ചെയ്യും

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചയ്‌ക്ക് ‌പ്രധാന്യമേറെയാണ്. ഭരണത്തിലേറിയാൽ ഗാസയിലും…