ഗാസയിലെ വെടിനിർത്തൽ; ഇസ്രയേൽ തയ്യാറായാൽ ബന്ദികളെ കൈമാറുമെന്ന് ഹമാസ്
ദോഹ: ഇസ്രയേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുനരാരംഭിച്ചു. വ്യാഴാഴ്ചയോടെ ഗാസയിലെ വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമെന്ന് പലസ്തീൻ വൃത്തങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ…
ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; മരണസംഖ്യ 100 കടന്നു
ഗാസാ സിറ്റി: ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ മരണസംഖ്യ 100 കടന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 190 കുട്ടികളുൾപ്പെടെ 510 പേർ മരിച്ചെന്ന് ഗാസയിലെ സിവിൽ ഡിഫെൻസ് ഏജൻസി പറഞ്ഞു. ആക്രമണങ്ങൾക്ക് തിരിച്ചടിയെന്ന നിലയിൽ വ്യാഴാഴ്ച…
എല്ലാ ബന്ദികളെയും ഉടൻ കൈമാറണം; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
വാഷിങ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാ ബന്ദികളെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഉടൻ ഹമാസ് കൈമാറണം, ഇല്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ…
ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കും’; ഹമാസിന് മുന്നറിയിപ്പുമായി നെതന്യാഹു
ജെറുസലേം: എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കു’മെന്ന് ഹമാസിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇരുകൂട്ടരും തമ്മിലുള്ള ബന്ദി കൈമാറ്റം നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി. ഗാസയിൽ ഹമാസിനെതിരേ ഇസ്രയേലും അമേരിക്കയും സംയുക്ത നടപടി ആലോചിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.…
വെടിനിർത്തൽ കരാർ; കൂടുതൽ ഇസ്രയേലികളെ മോചിപ്പിച്ച് ഹമാസ്
ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ്(29), ഗാഡി മോസസ്(20) എന്നിവരാണ് മോചിതരായ ഇസ്രയേലികൾ. വിട്ടയച്ച തായ് സ്വദേശികളുടെ…
ഒക്ടോബർ 7ന് നടന്ന ഹമാസ് ആക്രമണത്തിൽ പരാജയപ്പെട്ടു; രാജി പ്രഖ്യാപിച്ച് ഇസ്രയേലി സൈനിക മേധാവി
ടെൽ അവീവ്: 15 മാസം നീണ്ടുനിന്ന ഇസ്രയേൽ-ഹമാസ് സംഘർഷത്തിന് താൽകാലിക വിരാമമായതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ഇസ്രയേലി സൈനിക മേധാവി ഹെർസി ഹാലവി. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൻറെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മാർച്ചിൽ താൻ…
ഗാസയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ; നാളെ മുതൽ പ്രാബല്യത്തിൽ
ജറുസലം: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാസയിലെ വെടിനിർത്തലിന് ഒടുവിൽ തീരുമാനമായി. ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ…
ഗാസയിൽ 42 ദിവസത്തെ വെടിനിർത്തലിന് ധാരണ; കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും
ജറൂസലേം: ഗാസയിൽ കഴിഞ്ഞ 15 മാസമായി നടക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് താൽകാലിക വിരാമം. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായെന്ന് സമാധാന ശ്രമങ്ങളിലെ പ്രധാന മധ്യസ്ഥരായ ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ…
ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ; ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിച്ചേക്കും
ജെറുസലേം: ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുന്നതിലും ചർച്ച തുടരുകയാണ്. ലോകം ഏറെക്കാലമായി സ്വപ്നം കാണുന്നതാണ് ഗാസയിലെ സമ്പൂർണ വെടിനിർത്തൽ. മധ്യസ്ഥത വഹിക്കുന്ന ഖത്തർ…
എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണം; ഹമാസിന് അന്ത്യശാസനം നൽകി ട്രംപ്
വാഷിങ്ടണ്‍: ബന്ദികളെ മോചിപ്പിക്കുന്ന വിഷയത്തില്‍ ഹമാസിന് അന്ത്യശാസനം നല്കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ജനുവരി 20-നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ വീണ്ടും ചുമതലയേല്‍ക്കുമ്പോഴും അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍…