ഇസ്രയേൽ-ഇറാൻ സംഘർഷം; കേരളത്തിൽ നിന്നും ​ഗൾഫിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: ഖത്തറിലെ യുഎസ് വിമാനതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത്, ഷാർജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഖത്തർ എയർവേയ്സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയർലൈൻസിന്റെ കുവൈത്തിലേക്കുള്ള…

ഇസ്രയേലിൽ വീണ്ടും മിസൈലാക്രമണവുമായി ഇറാൻ; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ ഇസ്രയേലിൽ ഇറാന്റെ മിസൈലാക്രമണം. തെക്കൻ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബീർഷെബയിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടതായി…

ഇറാൻ-ഇസ്രയേൽ സംഘർഷം; റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ

ദില്ലി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചതോടെ വരുംദിവസങ്ങളിൽ ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. ഈ സാഹചര്യത്തിലാണ് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടുന്നത്. യുക്രൈൻ റഷ്യ…

ഇസ്രയേലിൽ വീണ്ടും മിസൈൽ ആക്രമണവുമായി ഇറാൻ; നിരവധി പേർക്ക് പരിക്ക്

ടെൽ അവീവ്: ഇസ്രയേലിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ഇസ്രയേലിന്റെ വടക്കൻ ഭാഗങ്ങളിൽ ഇറാൻ മിസൈലുകൾ പതിച്ച് നിരവധിപേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ ആരോപിച്ചു.…

ഓപ്പറേഷൻ സിന്ധു; ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും, എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം

ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഓപ്പറേഷൻ സിന്ധു എന്ന ദൗത്യം കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും വ്യോമമാർഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേൽ…

ഇസ്രയേലിലെ സൊറോക്ക ആശുപത്രിക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ

ടെല്‍ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു. ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. സംഭവത്തിൽ മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ ഇസ്രയേലിലെ ഏറ്റവും…

ഇറാനിലെ ആണവനിലയം മിസൈൽ ആക്രമണത്തിൽ തകർത്ത് ഇസ്രയേൽ

ഐഡിഎഫ് പുറത്തുവിട്ട ചിത്രം ടെഹ്റാന്‍: ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) തകർത്ത് ഇസ്രയേൽ. മിസൈൽ ആക്രമണത്തിലൂടെയായിരുന്നു ഇറാനിലെ പ്രധാന ആമവനിലയം ഇസ്രയേൽ തകർത്തത്. ഇസ്രയേല്‍ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.…

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അം​ഗീകാരം നൽകിയിരുന്നുവെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാനുള്ള സൈനിക പദ്ധതിക്ക് അം​ഗീകാരം നൽകിയിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.എന്നാൽ ഇതുവരെ അന്തിമ ഉത്തരവ് നൽകിയിട്ടില്ലെന്നും ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാൻ ഒരു അവസരം കൂടി നൽകുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു…

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് 110 വിദ്യാർത്ഥികൾ ഇന്ത്യയിലെത്തി

ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ നിന്നും 110 ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള ആദ്യവിമാനം ദില്ലിയിലെത്തി.ഇതിൽ 90 പേർ ജമ്മു കശ്മീർ സ്വദേശികളും 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ‘ഓപ്പറേഷൻ സിന്ധു’ എന്ന ​ദൗത്യത്തിലൂടെയായിരുന്നു വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിച്ചത്. അർമേനിയയുടെ തലസ്ഥാനമായ…

തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ ആക്രമണം, മൂന്ന് പേർ കൊല്ലപ്പെട്ടു

ജറുസലം: ഇറാനിൽ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ടെൽ അവീവിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 50 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ഇറാൻ ആക്രമണം…