മാധ്യമപ്രവർത്തകനും കഥാകൃത്തുമായ ഇ വി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ വി ശ്രീധരൻ പ്രവർത്തിച്ചിരുന്നു. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ വി ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി.…

റഷ്യ-യുക്രൈൻ യുദ്ധം; മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

മോസ്കോ: കിഴക്കൻ യുക്രെയ്‌നിലെ ലുഹാൻസ്‌ക് മേഖലയിൽ നടന്ന പീരങ്കിയാക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായി റഷ്യ. റഷ്യയിലെ പ്രമുഖ പത്രമായ ഇൻവെസ്റ്റിയയിലെ മാധ്യമ പ്രവർത്തകൻ അലക്‌സാണ്ടർ ഫെഡോർചാക്ക്, റഷ്യൻ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷൻ ചാനലായ സ്വെസ്‌ഡയുടെ ക്യാമറ ഓപ്പറേറ്റർ…

അണ്ണാ സർവകലാശാല ബലാത്സംഗ കേസ്; അന്വേഷണ സംഘത്തിന് തിരിച്ചടി, മാധ്യമപ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരിച്ചുനൽകാൻ ഉത്തരവ്

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘത്തിന് തിരിച്ചടി. മാധ്യമപ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ ഉൾപ്പെടെയുള്ള എല്ലാ ഉപകരങ്ങളും തിരിച്ചുനൽകണമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് മദ്രാസ് ഹൈക്കോടതി. എഫ്ഐആർ ചോർച്ചയുടെ മറവിൽ മാധ്യമപ്രവർത്തകരെ വേട്ടയാടിയ പ്രത്യേക അന്വേഷണ…

മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും നിരൂപകനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലയാള മാധ്യമരംഗത്തെ അതികായനായ എസ്. ജയചന്ദ്രൻ നായർ രചിച്ച…

സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ്; ആവശ്യം അം​ഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പൻ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പി…