രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതി; അന്വേഷണ സംഘം ഇന്ന് യോഗം ചേരും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പരാതി അന്വേഷിക്കുന്ന സംഘം ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കും.…
ബജറ്റ് സമ്മേളനത്തിനിടെ ബഹളം; രാജസ്ഥാനിൽ ആറ് കോൺഗ്രസ് എംഎൽഎമാരെ സസ്പെൻഡ് ചെയ്തു
ജയ്പുർ: രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് സമ്മേളനത്തിനിടെയുണ്ടായ ബഹളത്തെത്തുടർന്ന് ആറ് കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. സസ്‌പെൻഡ് ചെയ്യപ്പെട്ട എം.എൽ.എമാർ സഭയുടെ നടുത്തളത്തിൽ തന്നെ താമസിക്കാൻ തീരുമാനിച്ചതായി അറിയിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ബി.ജെ.പി. മന്ത്രിയുടെ പരാമർശമാണ് ബഹളത്തിന് വഴി…
തെലങ്കാന കോൺഗ്രസിൽ വിമതനീക്കം; രഹസ്യയോഗം ചേർന്ന് എംഎൽഎമാർ, മന്ത്രിമാരുമായി ചർച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി
ഹൈദരാബാദ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിനുള്ളിൽ വിമത നീക്കം. 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നു. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്ഡി എംഎൽഎയുടെ ഫാം ഹൗസിലായിരുന്നു യോഗം. എംഎൽഎമാരായ നയ്‌നി രാജേന്ദ്ര റെഡ്ഡി, ഭൂപതി റെഡ്ഡി, യെന്നം ശ്രീനിവാസ റെഡ്ഡി,…
ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം ; ഐ സി ബാലകൃഷ്ണൻ എം എൽ എയ്‌ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം
സുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ പ്രതിചേർത്തു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് എം.എൽ.എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി. പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ എന്നിവരും പ്രതികളാണ്. ഇതിൽ കെ.കെ.ഗോപിനാഥൻ കോൺഗ്രസിൽ നിന്ന്…
ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ തുടരും
കൊച്ചി: കലൂരിൽ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം വെൻ്റിലേറ്റർ സഹായം തുടരും. നിലവിൽ തീവ്രപരിചരണ വിഭാഗം വെന്റിലേറ്ററിൽ തുടരുന്ന എംഎൽഎയുടെ ശ്വാസ കോശത്തിന്റെ…
ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; കണ്ണു തുറന്നു, കൈകാലുകൾ അനക്കി
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എൽ.എ.യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി റിപ്പോർട്ട്. മകൻ കയറി കണ്ടപ്പോൾ എം.എൽ.എ. കണ്ണ് തുറന്നതായും കൈകാലുകൾ അനക്കിയതായുമാണ് വിവരം. രാവിലെ പത്തിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നാൽ…
ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവം; ഇവന്റ് മാനേജർ കസ്റ്റഡിയിൽ
കൊച്ചി: ഉമ തോമസ് എം.എൽ.എ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാർ ഇവന്റ്‌സിന്റെ മാനേജർ കൃഷ്ണകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണകുമാറുമായി കലൂർ സ്റ്റേഡിയത്തിൽ പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. പി.ഡബ്ല്യൂ.ഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയവശങ്ങളും…
ഉമാ തോമസിന് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ കേസെടുത്തു
കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.…
കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചായിരുന്നു അപകടം. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം.…
മന്ത്രിസ്ഥാനം നൽകിയില്ല; ശിവസേന എംഎൽഎ രാജിവച്ചു
നാഗ്പുര്‍: മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെ ശിവസേനയിൽനിന്ന് എം.എൽ.എ രാജിവെച്ചു. ഭംടാര- പവനി മണ്ഡലം എംഎൽഎ നരേന്ദ്ര ബോന്ദേക്കറാണ് പാർട്ടിയിലെ മുഴുവൻ പദവികളും ഒഴിഞ്ഞത്. അതേസമയം, എംഎൽഎ പദവി രാജിവെച്ചിട്ടില്ല. ശിവസേന ഉപനേതാവും വിധർഭയിലെ പാർട്ടി കോ ഓർഡിനേറ്ററുമായിരുന്നു.…