• world
  • September 10, 2025
നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; വീടുകളിൽ തുടരാൻ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം ശക്തം. ഇതോടെ രാജ്യവ്യാപകമായി സൈന്യം കർഫ്യൂ പ്രഖ്യാപിച്ചു. പുതിയസര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതുവരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. നിലവില്‍ രാജ്യത്ത് നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ തുടരും. ശേഷം കര്‍ഫ്യൂ…

  • world
  • September 10, 2025
ജെന്‍സി പ്രക്ഷോഭം; നേപ്പാളിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, വിമാന സർവീസുകൾ റദ്ദാക്കി

കാഠ്മണ്ഡു: നേപ്പാളിൽ ജെന്‍സി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് സൈന്യം വ്യക്തമാക്കി. അക്രമം തുടര്‍ന്നാല്‍ അടിച്ചമര്‍ത്തുമെന്ന് സൈനിക മേധാവി അശോക് രാജ് പറഞ്ഞു. പ്രക്ഷോഭകാരികള്‍ സമാധാനം പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിഷേധങ്ങള്‍…

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; പ്രധാനമന്ത്രിക്കു പിന്നാലെ പ്രസിഡന്റ് റാം ചന്ദ്ര പൗഡലും രാജിവച്ചു

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുകുലുക്കിയ യുവജനങ്ങളുടെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ചതിന് പിന്നാലെ പ്രസിഡന്റ് റാം ചന്ദ്ര പൗഡലും സ്ഥാനമൊഴിഞ്ഞു. ഇതോടെ നേപ്പാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. അഴിമതിയും ദുര്‍ഭരണവും ചൂണ്ടിക്കാട്ടി യുവതലമുറ പ്രക്ഷോഭത്തിനിറങ്ങി മണിക്കൂറുകള്‍ക്കകമാണ്…

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ ആളിപ്പടര്‍ന്ന യുവജനപ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. അഴിമതിയും ദുർഭരണവും ചൂണ്ടിക്കാട്ടിയും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കുമെതിരെയാണ് യുവാക്കളുടെ പ്രക്ഷോഭം. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം…

  • world
  • February 28, 2025
നേപ്പാളിൽ വൻ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

കഠ്മണ്ഡു: നേപ്പാളിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.51നു രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. ഭൈരവ്കുണ്ഡ് ആണു പ്രഭവകേന്ദ്രമെന്നു ദേശീയ ഭൂചലന നിരീക്ഷണ,…

നേപ്പാളിലെ ഭൂചലനം; 126 മരണം, നിരവധി പേർക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു. 188 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 6.35-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ്…

നേപ്പാളിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ 6.35-നാണ് ഭൂചലനമുണ്ടായത്. ഉത്തരേന്ത്യയിൽ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവെ വ്യക്തമാക്കി. തിങ്കളാഴ്ച…