ഓപ്പറേഷൻ സിന്ദൂർ; രാജ്യസഭയിൽ ചർച്ച തുടരും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഇന്നും ചർച്ച തുടരും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. ലോക്സഭയിൽ ഇന്നലെ നടത്തിയ ചർച്ചയിൽ ഓപ്പറേഷൻ സിന്ദൂർ ഇനിയും…

ഓപ്പറേഷൻ സിന്ദൂർ; ലോക്സഭയിൽ ഇന്ന് ചർച്ച ആരംഭിക്കും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും സംബന്ധിച്ച വിശദമായ ചർച്ച ഇന്ന് പാർലമെന്റിൽ നടക്കും. ലോക്‌സഭയിലാണ് ചർച്ചയാരംഭിക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് തുടക്കം കുറിക്കും.സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എംപിമാരും സംസാരിക്കും. പ്രതിപക്ഷത്ത് നിന്ന് രാഹുൽഗാന്ധി നാളെയാകും…

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്ക്കുള്ള മറുപടി; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ അംഗരാജ്യമായ പാകിസ്താനെ വിമര്‍ശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരേ ഇന്ത്യ വിമര്‍ശനം നടത്തുകയും മറ്റ് അംഗരാജ്യങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍,…

ഓപ്പറേഷൻ സിന്ദൂർ; സർവകക്ഷി യോ​ഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് കനത്തപ്രഹരമേൽപ്പിച്ചതിന് പിന്നാലെ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച 11 മണിക്കാണ് യോഗം. പാർലമെന്റ് ലൈബ്രറികെട്ടിടത്തിലെ ജി -074ൽ വെച്ച് യോഗം ചേരുമെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ‘എക്സ്’ പ്ലാറ്റ്ഫോമിൽ അറിയിച്ചത്. ഇതര…

ഓപ്പറേഷൻ സിന്ദൂർ; കൊല്ലപ്പെട്ടവരിൽ ഭീകരൻ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും

ന്യൂ‍ഡൽഹി: പാക്കിസ്ഥാനിലെ ഭവൽപൂരിൽ ഇന്നു രാവിലെ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ജയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും. സഹോദരി ഉൾപ്പെടെ കുടുംബത്തിലെ 10 പേരാണ് ഭവൽപൂരിലെ ഭീകര ക്യാംപിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അസ്ഹറിന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും…

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; 10 ​പേർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ജമ്മു കാശ്മീർ അതിർത്തിയിലെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 10 ഗ്രാമീണർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 30 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം പൂഞ്ച് ജില്ലയിലെ താമസക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൂഞ്ചിലെ യു എന്നിന്റെ ഫീൽഡ് സ്റ്റേഷനിലേക്ക് പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെങ്കിലും…