പഹൽ​ഗാം ഭീകരാക്രമണം; ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ‘പ്രശ്‌നം…

പഹൽ​ഗാം ഭീകരാക്രമണം; രാഹുൽ ​ഗാന്ധി ഇന്ന് കശ്മീർ സന്ദർശിക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെത്തിയാണ് രാഹുല്‍ ഗാന്ധി പരിക്കേറ്റവരെ സന്ദര്‍ശിക്കുക. രാവിലെ 11…

ഭീകരാക്രമണം; ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്ക

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്ക. തീവ്രവാദവും ആഭ്യന്തര കലാപവും നിമിത്തം ജമ്മുകശ്മീരിലേക്കും ഇന്ത്യ പാക് അതിർത്തിക്ക് 10 കിലോമീറ്റർ ചുറ്റളവിലേക്കുമുള്ള യാത്രകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ചയാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. തീവ്രവാദി ആക്രമണവും കലാപാന്തരീക്ഷവും…

ഉധംപുരിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ചേർന്ന് മേഖലയിൽ ഭീകരരെ നേരിടുകയാണ്. അതിനിടെ അറബിക്കടലിൽ പാക്ക് തീരത്തോടു ചേർന്ന് പാക്കിസ്ഥാൻ നാവിക…

ഭീകരാക്രമണം; കശ്മീരിലേക്കുള്ള യാത്രകൾ ഒഴിവാക്കി വിനോദസഞ്ചാരികൾ

കൊച്ചി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിനോദയാത്രാസംഘങ്ങൾ ഒന്നാകെ കശ്മീർ ട്രിപ്പുകൾ റദ്ദാക്കി. അവധിക്കാലമായതിനാൽ ഏപ്രിൽ-മേയ് മാസങ്ങളിൽ കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നായി ഒട്ടേറെപ്പേർ കശ്മീരിലേക്ക് യാത്ര പ്ലാൻചെയ്തിരുന്നു. അവരെല്ലാം യാത്ര റദ്ദുചെയ്യുകയാണെന്ന് ടൂറിസ്റ്റ് ഓപ്പറേറ്റർമാർ പറയുന്നു. ഓഗസ്റ്റിലേക്കുള്ള ബുക്കിങ് വരെ റദ്ദാക്കിയതായാണ് വിവരം. നിലവിൽ…

കുൽഗാമിൽ ഏറ്റുമുട്ടൽ; ടിആർഎഫ് കമാൻഡറെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും, സിആർപിഎഫും ജമ്മു കശ്മീർ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ടോപ് കമാൻഡറെ സൈന്യം വളഞ്ഞതായാണ് വിവരം. നേരത്തെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷാ…

പഹൽ​ഗാം ഭീകരാക്രമണം; കശ്മീരിൽ 1500 പേരെ കസ്റ്റഡിയിലെടുത്തു

ശ്രീനഗർ: പഹൽ​ഗാം ഭീകരാക്രമണത്തെത്തുടർന്ന് കശ്മീരിൽ 1500 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ജമ്മു-കശ്മീർ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. വിവിധ കേസുകളുമായി ബന്ധപ്പെട്ടവരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഭീകരർക്ക് പ്രാദേശികമായി എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുവേണ്ടിയാണ്…