വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യ, രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്തു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും ഒരു പ്രകോപനവുമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍. ആക്രമണത്തില്‍ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ ഭാഗത്ത് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് സൈന്യം രാത്രിമുഴുവന്‍ പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പ് വിവിധ സ്ഥലങ്ങളിലേയ്ക്ക് വ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ…

പാകിസ്ഥാനിൽ ഭീകരാക്രമണം; 10 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ‍്‍ലാമാബാദ്: ബലൂചിസ്ഥാനിലെ ഭീകരാക്രമണത്തിൽ പത്ത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ക്വറ്റയിൽ നിന്ന് 30 കിലോമീറ്റർ അകലെ മാർഗറ്റ് ചൗക്കിയിൽ സുരക്ഷാ വാഹനം തകർത്തായിരുന്നു ആക്രമണം. റിമോട്ട് കൺട്രോൾ ഐഇഡി ഉപയോഗിച്ചായിരുന്നു ആക്രമണം. ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാക്കിസ്ഥാൻ…

ഭീകരാക്രമണം നടത്തിയത് സ്വാതന്ത്രസമരക്കാർ; പുകഴ്ത്തി പാക് മന്ത്രി

ദില്ലി: പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ. പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്തെന്ന് ക്വാജ ആസിഫ്…

പഹൽ​ഗാം ഭീകരാക്രമണം; പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാൻ ഇന്ത്യ

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും. 2021മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കരസേന മേധാവി ഇക്കാര്യം വിലയിരുത്തും. അതേസമയം, കശ്മീരിലെ അതിർത്ഥിയിൽ പാക് വെടിവെപ്പ് തുടരുകയാണ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം…

പഹൽ​ഗാം ഭീകരാക്രമണം; ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ‘പ്രശ്‌നം…

ബിഎസ്എഫ് ജവാനെ മോചിപ്പിക്കാൻ തയ്യാറാകാതെ പാകിസ്ഥാൻ; ഫ്ളാഗ് മീറ്റിംഗ് വഴി ശ്രമം തുടർന്ന് ഇന്ത്യ

ന്യൂഡൽഹി: പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ…

പാകിസ്ഥാനെതിരെ ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ചു, നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നയതന്ത്ര തലത്തിൽ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി SVES വിസ നൽകില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫൻസ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവർ…

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; ഇന്ത്യൻ സൈനികന് പരുക്ക്

ശ്രീന​ഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്റെ പ്രകോപനം. സ്നൈപ്പർ തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. അഖ്നൂർ അതിർത്തിയിലായിരുന്നു സംഭവം. ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റതായാണ് വിവരം. ഭീകരർക്ക് നുഴഞ്ഞുകയറാൻ വേണ്ടി പാക് സൈന്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മേഖലയിൽ…

പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും…

പാകിസ്ഥാനിൽ ഭീകരാക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു, 21 പേർക്ക് പരിക്കേറ്റു

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഭീകരാക്രമണം നടന്നതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്വാദറിലെ തീരദേശ മേഖലയായ പസ്നിയിലാണ് ബുധനാഴ്ച ആദ്യ…