വീണ്ടും നിപ; പാലക്കാട് മരിച്ചയാളുടെ മകന് രോ​ഗം സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തി നിപവ്യാപനം. പാലക്കാട് ചങ്ങലീരിയിൽ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോ​ഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോ​ഗബാധ കണ്ടെത്തിയത്. നിലവിൽ പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുകയാണ്…

പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു; 3 ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നാട്ടുക്കൽ, കിഴക്കുംപുറം മേഖലയിലെ മൂന്നു കിലോമീറ്റർ പരിധി കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്…

വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് വയോധികൻ കൊല്ലപ്പെട്ടു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. പാലക്കാട് മുണ്ടൂരിലാണ് കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടത്. ഞാറക്കോട് സ്വദേശി കുമാരൻ ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.30നായിരുന്നു സംഭവം. വീടിനു സമീപത്ത് എത്തിയ കാട്ടാനയാണ് കുമാരനെ ആക്രമിച്ചത്. പുലർച്ചെ വീടിന്…

പാലക്കാടിന് പുതിയ വിമാനത്താവളം; അപേക്ഷ നൽകിയാൽ പരി​ഗണിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: പാലക്കാട് പുതിയ വിമാനത്താവളത്തിനായി അപേക്ഷനൽകിയാൽ പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹൻ നായിഡു അറിയിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി.യെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വിമാനത്താവളം നിർമിക്കുന്നതിനുള്ള അപേക്ഷ സംസ്ഥാനസർക്കാരിൽനിന്നോ വിമാനത്താവള ഡിവലപ്പറിൽനിന്നോ ലഭിച്ചാൽ നിലവിലുള്ള നയത്തിലെ വ്യവസ്ഥകളനുസരിച്ച് പരിഗണിക്കുമെന്ന്…

പാലക്കാട് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 15 പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആലത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചുമൂർത്തി മംഗലത്തിൽ രാത്രി 12.45 നാണ് അപകടം. തമിഴ്‌നാട്…

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം; വോട്ടെടുപ്പ് ഈ മാസം 20 ന്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം 13 ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 20 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട്…