യുദ്ധവിമാനങ്ങൾക്കായി ഇന്ത്യൻ നിർമിത ജെറ്റ് എൻജിനുകൾ സാധ്യമാക്കണം: മോദി
ന്യൂഡല്‍ഹി: രാജ്യത്തെ യുദ്ധവിമാനങ്ങള്‍ക്കായി ഇന്ത്യന്‍ നിര്‍മിത ജെറ്റ് എന്‍ജിനുകള്‍ സാധ്യമാക്കാന്‍ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനപ്രസംഗം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ ഇന്ന് സകലമേഖലകളിലും ആധുനിക സംവിധാനങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മിച്ച ജെറ്റ് എന്‍ജിനുകള്‍…
ഇന്ത്യൻ നിർമിത സെമികണ്ടക്ടർ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലേക്ക്; മോദി
ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച സെമികണ്ടക്ടര്‍ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മേഖലയിൽ രാജ്യം അതിവേഗം പ്രവർത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാങ്കേതികവിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, സെമികണ്ടക്ടറുകളിലേക്ക് ഞാൻ നിങ്ങളുടെ…
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്നാണ് പ്രധാനമന്ത്രിയുടെ…
ഇന്ത്യയുടെ പോരാട്ട വീര്യത്തിന്റെ 79 വർഷങ്ങൾ; ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിൽ 96 പേരുള്ള സംഘമാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. പ്രതിരോധ മന്ത്രി രാജ്…
പ്രധാനമന്ത്രിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും; അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും മറ്റുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് അഞ്ച് രാജ്യങ്ങളിലേക്ക് പോകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്രസന്ദർശനംകൂടിയാണിത്. ജൂലായ് ഒൻപതുവരെ നീളുന്ന യാത്രയിൽ ഘാന, ട്രിനിഡാഡ്…
ഓപ്പറേഷൻ സിന്ദൂർ; സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് കനത്തപ്രഹരമേൽപ്പിച്ചതിന് പിന്നാലെ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച 11 മണിക്കാണ് യോഗം. പാർലമെന്റ് ലൈബ്രറികെട്ടിടത്തിലെ ജി -074ൽ വെച്ച് യോഗം ചേരുമെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ‘എക്സ്’ പ്ലാറ്റ്ഫോമിൽ അറിയിച്ചത്. ഇതര…
കേരളത്തിന്റെ സ്വപ്നപദ്ധതി; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി സമർപ്പിച്ചത്. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെ…
പഹൽഗാം ഭീകരാക്രമണം; സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി, ഉടൻ മടങ്ങിയെത്തും
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സൗദിയിലെ മോദിയുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മടങ്ങിയെത്തിയാൽ ഉടൻ തന്നെ കശ്മീരിലേക്ക് പോയേക്കുമെന്നാണ് സൂചന. രണ്ടുദിവസത്തെ…
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിൽ; നിർണായക വിഷയങ്ങളിൽ ചർച്ച നടക്കും
പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. നാളെ നടക്കുന്ന മൗറീഷ്യസിന്റെ അൻപത്തിയാറാം ദേശീയ ദിനാഘോഷത്തിൽ നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും. ഡൊണാൾഡ് ട്രംപിന്റെ നടപടികൾ ആഗോളതലത്തിൽ വലിയ ചലനം സൃഷ്ടിക്കുമ്പോഴാണ് മോദിയുടെ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിൽ…