തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു
വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…
റഷ്യൻ വ്യോമതാവളങ്ങൾക്കുനേരെ വൻ ഡ്രോണാക്രമണവുമായി യുക്രൈൻ; 40 യുദ്ധവിമാനങ്ങൾ തകർത്തതായി റിപ്പോർട്ട്
മോസ്ക്കോ: റഷ്യൻ വ്യോമതാവളങ്ങൾക്കുനേരെ യുക്രൈന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളിൽ യുക്രൈൻ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. നാൽപ്പതോളം റഷ്യൻ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. ഞായറാഴ്ച യുക്രൈനിലെ സൈനിക പരിശീലനകേന്ദ്രത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രൈൻ ഡ്രോണാക്രമണം…
യുക്രെയിനിൽ നാല് ഗ്രാമങ്ങൾ പിടിച്ചെടുത്ത് റഷ്യ
കീവ്: യുക്രൈനിലെ നാല് ഗ്രാമങ്ങള്‍ പിടിച്ചെടുത്ത് റഷ്യന്‍ സേന. യുദ്ധം നടക്കുന്ന സുമിയിലാണ് റഷ്യ നാല് ഗ്രാമങ്ങളിലേക്ക് കടന്നുകയറിയത്. യുക്രൈനിനകത്ത് ബഫര്‍ സോണ്‍ സൃഷ്ടിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഗ്രാമങ്ങള്‍ റഷ്യ കൈവശപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരമായി റഷ്യന്‍ ആക്രമണം…
വെടിനിർത്തൽ; റഷ്യയും യുക്രെയ്നും തമ്മിൽ ഉടൻ ചർച്ച ആരംഭിക്കുമെന്ന് ട്രംപ്
വാഷിങ്ടൻ: വെടിനിർത്തൽ സംബന്ധിച്ച് റഷ്യയും യുക്രെയ്നും തമ്മിൽ ഉടൻ ചർച്ച ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുന്നതിനുള്ള സുപ്രധാന പടിയാണ് ചർച്ചയെന്നും…
രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ വാർഷികം; യുക്രൈനിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
മോസ്കോ: യുക്രൈന് യുദ്ധത്തിന് മൂന്നുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ടാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള ദിവസങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യന്‍ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷദിനങ്ങള്‍ ആയതിനാലാണ് ഈ ദിവസങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വിജയദിവസത്തിന്റെ…
യുഎസ്-റഷ്യ ചർച്ചയ്ക്കിടെ സ്ഫോടനം; മോസ്കോയിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയ്ക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. യുക്രൈന് സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുതിനുമായി കൂടിക്കാഴ്ച…
യുക്രൈനിൽ കനത്ത മിസൈലാക്രമണവുമായി റഷ്യ; 12 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനില്‍ കനത്ത മിസൈലാക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ആറ് കുട്ടികളടക്കം 90 പേര്‍ക്കാണ് പരിക്കേറ്റത്. നിരവധിപേരെ കാണാതായി. 70 മിസൈലുകളും 145 ഡ്രോണുകളും ഉപയോഗിച്ച് റഷ്യ ഈ വര്‍ഷം നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. മിസൈലുകള്‍…
യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം; 34 പേർ കൊല്ലപ്പെട്ടു, 110 പേർക്ക് പരിക്ക്
കീവ്: യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി ഉയർന്നു. 110 പേർക്ക് പരിക്കേറ്റതായാണ് വിവരം. യുക്രൈനിൽ ഒരാഴ്ചക്കിടെ നടന്ന രണ്ടാമത്തെ വലിയ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈൻ പ്രധാനമന്ത്രി…
റഷ്യ-യുക്രെെൻ യുദ്ധം; വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ, സഹായം പുനഃസ്ഥാപിക്കുമെന്ന് യുഎസ്
റിയാദ്: റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ. അമേരിക്കയുടെ 30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാണെന്ന് യുക്രൈന് അറിയിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സൗദിയിൽ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് യുക്രെയ്ൻ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചത്.…
യുദ്ധം അവസാനിപ്പിക്കാൻ മാർഗവുമായി സെലെൻസ്കി; ഇരുരാജ്യങ്ങളും തടവുകാരെ കൈമാറണം
കീവ്: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇരു രാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിർദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി. എല്ലാ യുക്രെയ്ൻ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും റഷ്യൻ തടവുകാരെ മോചിപ്പിക്കാൻ യുക്രെയ്ൻ തയാറാണെന്നും സെലെൻസ്കി വ്യക്തമാക്കി. യുദ്ധത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കീവിലെ…