ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; സിപിഐ–മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗത്തെ വധിച്ച് സുരക്ഷാ സേന
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നിരോധിത സംഘടനയായ സിപിഐ–മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം കൊല്ലപ്പെട്ടു. തെന്റു ലക്ഷ്മി നരസിംഹ ചലത്ത് എന്ന 66 കാരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.ബീജാപുർ ജില്ലയിലെ ഇന്ദ്രാവതി നാഷനൽ പാർക്കിൽ ഇന്നലെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡ് പൊലീസ് മരണം…
ഓപ്പറേഷൻ സങ്കൽപ്; ഛത്തീസ്ഗഡിൽ 22 മാവോവാദികളെ വധിച്ച് സുരക്ഷാസേന
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 22 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിസെ ബിജാപുർ ജില്ലയിൽ സിആർപിഎഫിന് പുറമെ ഛത്തീസ്ഗഡ് പോലീസിലെ ഡിസ്ട്രിക് റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്സ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയ സംഘങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷൻ സങ്കൽപ് എന്ന സൈനിക നടപടിയിലാണ്…
കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
പഹല്‍ഗാം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. പഹല്‍ഗാമിലെ ഭീകരര്‍ തന്നെയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.…
ബന്ദിപോരയിൽ ഏറ്റുമുട്ടൽ; അതിർത്തിയിൽ സംഘർഷം രൂക്ഷം, വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. പിന്നാലെ ഭീകരവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. വ്യാഴാഴ്ച ഉധംപുരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ…
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. പൂഞ്ചിന് സമീപം സുരൻകോട്ടിയലെ ലസാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ‘ഓപ്പറേഷൻ ലസാന’ മേഖലയിൽ നടത്തിയത്. ഇതിനിടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. സൈനികരും ഭീകരരും…
ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിൽ. മൂന്ന് ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഭീകരവാദികളും സുരക്ഷാ സേനയും തമ്മിൽ രൂക്ഷമായ വെടിവെപ്പ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…
സിറിയയിൽ അസാദ് അനുകൂലികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; 70 പേർ കൊല്ലപ്പെട്ടു
ലതാകിയ: സിറിയയുടെ മുൻ പ്രസിഡന്റ് ബഷാർ അൽ അസദ് അനുകൂലികളും സിറിയൻ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയിൽ തുടങ്ങിയ സംഘർഷം ടാർട്ടസിലേക്കും വ്യാപിച്ചു. അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാക്കിയൻ ഗ്രാമങ്ങളിൽ സേന വ്യോമാക്രമണം നടത്തിയതായി…
ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 14 മാവോവാദികളെ വധിച്ച് സുരക്ഷാസേന
റായ്പുർ: ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചു. സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവും മാവോവാദി നേതാവുമായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് നൽകുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ്…
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ബിജാപുർ: ഛത്തീസ്ഗഡിൽ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപുർ ജില്ലയുടെ തെക്കൻ ഭാഗത്തുള്ള വനത്തിൽ ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവെപ്പ് വൈകീട്ടുവരെ തുടർന്നുവെന്നും മാവോയിസ്റ്റ് വിരുദ്ധസേന അറിയിച്ചു. മൂന്ന് ജില്ലകളിൽ നിന്നുള്ള ഡിസ്ട്രിക്ട് റിസർവ് ഗാർഡ്,…
ശ്രീനഗറിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗർ ഹർവാനിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. സൈന്യത്തിൻറെ പെട്രോളിങ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശം…